വാഴിച്ചൽ സ്വദേശി ദീപക്, കള്ളിക്കാട് സ്വദേശി അച്ചു എന്നിവരാണ് 14 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. വാഴിച്ചൽ സ്വദേശി ദീപക്, കള്ളിക്കാട് സ്വദേശി അച്ചു എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 14 ഗ്രാം എംഡിഎംഎയും പൊലീസ് പിടികൂടി. ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗ്ഗമാണ് ഇവർ‍ എംഡിഎംഎ കടത്തിയിരുന്നത്. രഹസ്യവിവരം ലഭിച്ചത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതികൾക്കായി റെയിൽവേ സ്റ്റേഷനിൽ കാത്ത് നിന്ന പൊലീസിനെ കണ്ട പ്രതികൾ അവിടുന്ന് രക്ഷപ്പെട്ടു. ഇവരെ പിന്തുടർന്ന പൊലീസ് സംഘം മേലെ ചന്തവളയിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പനയ്ക്കായാണ് ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

YouTube video player