കൊല്ലത്ത് 75 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. ആലപ്പുഴയിലും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി യുവാവിൽ നിന്ന് എംഡിഎംഎ പിടികൂടി.

കൊല്ലം: കൊല്ലത്ത് 75 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഇരവിപുരം പുന്തലത്താഴം സ്വദേശി അഖിൽ ശശിധരൻ ആണ് അഞ്ച് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി പിടിയിലായത്. നഗരത്തിൽ വിൽപന നടത്താൻ എത്തിച്ച എംഡിഎംഎയാണ് വെസ്റ്റ് പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. അതേസമയം, ആലപ്പുഴയിലും എംഡിഎംഎയുമായി യുവാവ് പിടിയിലായി.

Add Asianetnews as a Preferred SourcegooglePreferred

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസ്( 30 ) നെ വീട്ടില്‍ നിന്നും 5.98 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറ യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സെസ് ഇൻസ്പെക്ടർ ഗ്രേഡ് ഫാറുക്ക് അഹമ്മദ് എ, സന്തോഷ്കുമാർ വി, സിഇ ഒ മാരായ സുർജിത്ത് ടി ജി, ഷഫീക്ക്കെ എസ്, ജോബിൻ കെ ആര്‍ , രതീഷ് ആര്‍ , എന്നിവർ ഉണ്ടായിരുന്നു.