തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശിയായ ഷാനിദ്    (25 ),    പെരുമ്പ സ്വദേശിയാ സുഹൈൽ (26)  എന്നിവരാണ് മരിച്ചത്

കാസര്‍കോട്: കാസർകോട് തൃക്കരിപ്പൂർ തെക്കുമ്പാട് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി ഷാനിദ് (25), പെരുമ്പ സ്വദേശി സുഹൈൽ (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. അമിത വേഗതയാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

'സുരേഷ് ഗോപിയുടെ വിജയം ബിജെപി പ്രവര്‍ത്തകര്‍ക്ക് മാതൃക, ശോഭക്ക് ആലപ്പുഴയിൽ പ്രവര്‍ത്തിക്കുന്നതിന് തടസമില്ല'