വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങുന്ന വഴി റെയിൽവേ ട്രാക്കിലൂടെ നടക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്.

കോട്ടയം: കോട്ടയം തലയോലപ്പറമ്പിനടുത്ത് വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. വെള്ളൂർ സ്വദേശികളായ വൈഷണവ്(21), ജിഷ്ണു വേണുഗോപാൽ(21) എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. വെള്ളൂർ ശ്രാങ്കുഴി ഭാഗത്ത് വെച്ചാണ് യുവാക്കളെ ട്രെയിൻ ഇടിച്ചിട്ടത്. 

വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങുന്ന വഴി റെയിൽവേ ട്രാക്കിലൂടെ നടക്കുന്ന സമയത്ത് എതിരെ ട്രെയിൻ വരുന്നത് കണ്ട് യുവാക്കൾ തൊട്ടടുത്ത ട്രാക്കിലേക്ക് മാറി. ഈ സമയം പിന്നിൽ നിന്നും വന്ന ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. മരണപ്പെട്ട യുവാക്കൾ രണ്ട് പേരും കോട്ടയം മംഗളം കോളേജിലെ ബിബിഎ വിദ്യാർത്ഥികളാണ്.

Read More : ജാഗ്രത! ഏപ്രിൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴ, ഇന്ന് കടലാക്രണ സാധ്യത, 3 ജില്ലകളിൽ മഴയെത്തും