ഐടി പ്രൊഫഷണലുകൾ, ഡോക്ടർമാർ ഉൾപ്പെടെ മെഡിക്കൽ മേഖലയിലുള്ളവർ, സിനിമാ പ്രവർത്തകർ എന്നിവർക്കാണ് ഇവർ ലഹരി വിതരണം ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു.

കൊച്ചി: ചേരാനല്ലൂരിൽ വാടകയ്ക്ക് എടുത്ത വീട്ടിൽ മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്ന യുവാക്കളെ ചേരാനല്ലൂർ പൊലീസും കൊച്ചി സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ഇടപ്പള്ളി നോർത്ത് പോയ്കാരോഡിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 14.63 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ചേരാനല്ലൂർ ഇടയനത്ത് മാതിരപ്പിള്ളി വീട്ടിൽ അമൽ ഷെൻസൺ (33), വടക്കേക്കര പാല്യത്തുരുത്ത് മാത്തിശ്ശേരി വീട്ടിൽ അഭിജിത്ത് (25) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ തുടർന്ന് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐടി പ്രൊഫഷണലുകൾ, ഡോക്ടർമാർ ഉൾപ്പെടെ മെഡിക്കൽ മേഖലയിലുള്ളവർ, സിനിമാ പ്രവർത്തകർ എന്നിവർക്കാണ് ഇവർ ലഹരി വിതരണം ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു. പ്രതികളിൽ നിന്നുംസ്ഥിരമായി ലഹരി വാങ്ങിയവരെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. പ്രതികളിൽ ഒരാളായ അമൽ ജോർജ് മുൻപ് രണ്ട് തവണ എംഡിഎംഎ കേസുകളിൽ പിടിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ലഹരി എത്തിച്ച് നൽകുന്ന എറണാകുളം സ്വദേശിയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മണ്ണാർക്കാട് എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ 7.5 ഗ്രാം എംഡിഎംഎ എക്സൈസ് പിടികൂടി. കാരാകുറുശ്ശി സ്വദേശി മുഹമ്മദ് ഇർഷാദ് (25 വയസ്) എന്നയാളാണ് മയക്കുമരുന്നുമായി പിടിയിലായത്. മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഉൻസ്പെക്ടർ മണികണ്ഠൻ.വി.കെ യും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്