Asianet News MalayalamAsianet News Malayalam

വിനോദസഞ്ചാരികൾക്ക് വിൽക്കാനെത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

എക്സൈസോ, പൊലീസോ പിന്തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഇടവഴികളിലൂടെ അതിവേഗം ബൈക്കോടിച്ച് രക്ഷപ്പെടുന്നതായിരുന്നു പ്രതികളുടെ രീതി. ഇക്കാര്യം മനസിലാക്കിയ എക്സൈസ് സംഘം ഒരാഴ്ച പ്രതികളെ പിന്തുടർന്നു. 

two youths arrested with marijuana in idukki
Author
Idukki, First Published Mar 14, 2021, 12:08 AM IST

മൂന്നാര്‍: ഇടുക്കി രാജാക്കാട് കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. വിനോദസഞ്ചാരികൾക്ക് വിൽക്കുന്നതിനായി സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് പ്രതികളിൽ നിന്ന് എക്സൈസ് കണ്ടെടുത്തു. എക്സൈസിനെ കണ്ടതോടെ ബൈക്ക് അതിവേഗത്തിൽ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ്  എക്സൈസ് സംഘം പിടികൂടിയത്.

രാജക്കാട് ആനപ്പാറ സ്വദേശി എയ്ഞ്ചൽ ഏലിയാസ്, ബൈസൺ വാലി സ്വദേശി കിരൺ ബാബു എന്നിവരാണ് എക്സൈസ് നർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ പിടിയിലായത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന രാജാക്കാട് സ്വദേശി ബിനു ജോസഫ് എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. രാജാക്കാടിനടുത്തെ ടൂറിസ്റ്റ് കേന്ദ്രമായ കള്ളിമാലി വ്യൂ പോയിന്‍റ് കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ കഞ്ചാവ് വിൽപ്പന. 

തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ആവശ്യക്കാർക്ക് പ്രതികൾ കിലോയ്ക്ക് 35,000 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. ബൈക്കിൽ എത്തിച്ചായിരുന്നു കഞ്ചാവ് വിൽപ്പന. എക്സൈസോ, പൊലീസോ പിന്തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഇടവഴികളിലൂടെ അതിവേഗം ബൈക്കോടിച്ച് രക്ഷപ്പെടുന്നതായിരുന്നു പ്രതികളുടെ രീതി. 

ഇക്കാര്യം മനസിലാക്കിയ എക്സൈസ് സംഘം ഒരാഴ്ച പ്രതികളെ പിന്തുടർന്നു. തുടർന്ന് പുലർച്ചെ പ്രതികൾ കഞ്ചാവ് വിൽക്കാൻ എത്തിയപ്പോൾ പതിയിരുന്നു പിടികൂടുകയായിരുന്നു. എക്സൈസിനെ കണ്ടപ്പോൾ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കി. പ്രതികളുടെ ബൈക്ക് കസ്റ്റഡിയിലെടുത്തു. ഓടിരക്ഷപ്പെട്ട ബിനു ജോസഫിനായി തെരച്ചിൽ ഊർജിതമാക്കിയതായി അടിമാലി എക്സൈസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios