Asianet News MalayalamAsianet News Malayalam

തലസ്ഥാനത്തെ പ്രധാന ഏജന്‍റിന്‍റെ സഹായികൾ, രണ്ട് പേരെ പൊക്കി പൊലീസ്; കിട്ടിയത് 200 ഗ്രാം എംഡഎംഎ, അന്വേഷണം

ഓരോ പ്രാവശ്യം ബെംഗളൂരുവിൽ നിന്നും മയക്കുമരുന്ന് എത്തിക്കുമ്പോഴും ക്യാരിയർമാർക്ക് വൻതോതിൽ പണവും മയക്കുമരുന്നും പ്രതിഫലമായി ലഭിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

two youths arrested with mdma drugs in thiruvannathapuram
Author
First Published Aug 17, 2024, 6:09 AM IST | Last Updated Aug 17, 2024, 6:09 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. തിരുവനന്തപുരം നഗരത്തിൽ വിൽക്കാൻ കൊണ്ടുവന്ന 200 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. വലിയതുറ സ്വദേശികളായ കിഷോ‍‍ർ ബാബു, ഹെൻട്രി മോർച്ച് എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. തലസ്ഥാനത്തെ ഒരു പ്രധാന ഏജന്‍റിൻെറ സഹായികളാണ് ഇവരുവരും. 

ഓരോ പ്രാവശ്യം ബെംഗളൂരുവിൽ നിന്നും മയക്കുമരുന്ന് എത്തിക്കുമ്പോഴും ക്യാരിയർമാർക്ക് വൻതോതിൽ പണവും മയക്കുമരുന്നും പ്രതിഫലമായി ലഭിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രധാന ഏജന്‍റിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.  ഡാൻസാഫ് കൈമാറിയ പ്രതികളെ കരമന പൊലിസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

Read More :  വസന്തിയും സുഹൃത്തും കഴിഞ്ഞത് ഉടുമ്പൻചോലയിൽ ഒരേ വീട്ടിൽ, കൊന്നത് വാരിയെല്ലിന് ചവിട്ടി, കാരണവും കണ്ടെത്തി 

കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വിപണന റാക്കറ്റിലെ പ്രധാന കണ്ണിയെ  പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പറമ്പില്‍ ബസാറിലെ താമസക്കാരനായ ദിലീപ് ഹരിദാസിനെയാണ് സിറ്റി ഡാന്‍സാഫ് ടീമും ചേവായൂര്‍ പൊലീസും ചേര്‍ന്ന്  കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചോടെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. പുലർച്ചെ നടത്തിയ പരിശോധനയിൽ 7.5 ഗ്രാം എം.ഡി.എം.എ പ്രതിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios