വിപണിയിൽ ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്ന് ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇവരുടെ വാഹനവും എക്സൈസ് പിടിച്ചെടുത്തു.

തിരുവനന്തപുരം: പത്ത് ലക്ഷം വിലവരുന്ന എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. കുടവൂർ പുളിക്കൽ വീട്ടിൽ നന്ദു (30), നെടുമങ്ങാട് അരുവിക്കര ചെറിയകൊണ്ണി സ്വദേശി നന്ദ ഹരി (25) എന്നിവരെയാണ് ഇന്നലെ രാവിലെ പേട്ടയിൽ നിന്നും എക്സൈസ് സംഘം പിടികൂടിയത്.157 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും എക്സൈസ് കണ്ടെടുത്തത്. പേട്ട റെയിൽവേ സ്റ്റേഷന് മുൻവശത്തെ ആരോഗ്യകേന്ദ്രത്തിനു സമീപത്തുവച്ചാണ് ബൈക്കിലെത്തിയ ഇവരെ എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ വാഹനവും എക്സൈസ് പിടിച്ചെടുത്തു.

വിപണിയിൽ ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്ന് ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി മറ്റു സ്റ്റേഷനുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ മോൻസി, രഞ്ചിത്ത്, വിശാഖ്,സുബിൻ, ശരത്, ബിനോജ്,ശരൺ, ശ്രീരാഗ്, അക്ഷയ്, അനന്ദു, റജീന തുടങ്ങിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.