കളമശ്ശേരിയിൽ പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ബൈക്കിടിച്ച്  പോത്ത് ചത്തു.

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കിടിച്ച് പോത്ത് ചത്തു. ഇന്ന് രാത്രി എട്ടോടെ കളമശ്ശേരി പുതിയ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലാണ് സംഭവം. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡിലൂടെ അലഞ്ഞുതിരിഞ്ഞെത്തിയ പോത്തിനെ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇടിയേറ്റ് പോത്ത് ചത്തു. സ്ഥലത്ത് വെളിച്ചക്കുറവുണ്ടായിരുന്നതും അപകടത്തിന് കാരണമായെന്നാണ് ആരോപണം. റോഡിലൂടെ പോത്ത് കടന്നുപോകുന്നത് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് പെട്ടെന്ന് കാണാനായിരുന്നില്ല. അപകടം നടന്നയുടനെ യുവാക്കളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

എറണാകുളത്ത് ദാരുണാപകടം, രോഗിയുമായി പോയ ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞു, ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

Asianet News Live | EP Jayarajan | Palakkad By Poll | By-Election 2024 |ഏഷ്യാനെറ്റ് ന്യൂസ് |LIVE