ഫുട്ബോൾ മത്സരത്തിൽ ജയിച്ച ടീമിന് ക്ലബ് നൽകിയ വിരുന്നിൽ ഭക്ഷണം കഴിച്ചവർക്ക് ടൈഫോയിഡ് പടർന്നതോടെ മങ്കടയിൽ പ്രതിരോധപ്രവർത്തനം ഊർജ്ജിതമാക്കി.

മങ്കട: ഫുട്ബോൾ മത്സരത്തിൽ ജയിച്ച ടീമിന് ക്ലബ് നൽകിയ വിരുന്നിൽ ഭക്ഷണം കഴിച്ചവർക്ക് ടൈഫോയിഡ് പടർന്നതോടെ മങ്കടയിൽ പ്രതിരോധപ്രവർത്തനം ഊർജ്ജിതമാക്കി. മങ്കട ഗ്രാമപഞ്ചായത്തിലെ കൂട്ടിൽ പ്രദേശത്താണ് ടൈഫോയ്ഡ് വ്യാപനമുണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫുട്ബോൾ മത്സരത്തിൽ ജയിച്ച ടീമിന് ക്ലബ് നൽകിയ വിരുന്നിൽ ഭക്ഷണം കഴിച്ചവർക്കാണ് രോഗബാധയുണ്ടായത്. ഭക്ഷണത്തോടൊപ്പം കഴിച്ച തൈരിൽ നിന്നാണ് രോഗ ബാധയുണ്ടായതെന്നാണ് നിഗമനം. 

നൂറിൽ പരം ആളുകൾ ഈ വിരുന്നിൽ പങ്കടുത്തിരുന്നു. ഇവരിൽ മിക്കവർക്കും പനിയും മറ്റ് ലക്ഷണങ്ങളും വന്നതോടെ പരിശോധന നടത്തിയതോടെയാണ് ടൈഫോയിഡ് വ്യാപനം കണ്ടെത്തിയത്. 

രോഗവ്യാപനമുണ്ടായ പ്രദേശത്ത് ആരോഗ്യപ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ മാസ്‌ക്ലോറിനേഷനും ഫീവർ സർവേയും നടത്തി. വെള്ളത്തിന്റെ സാമ്പിളെടുത്ത് പരിശോധനക്കായി അയച്ചിട്ടുണ്ട്.