വിശേഷ അവസരങ്ങളിൽ തമ്മിൽ കണ്ട് സൗഹൃദവും സന്തോഷവും പങ്കിടുന്ന പതിവ് കൊവിഡ് കാലത്ത് മാത്രമാണ് മുടങ്ങിയത്
തിരുവനന്തപുരം: മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ വീട്ടിൽ എത്തി വിഷുക്കൈ നീട്ടം കൈമാറി യു ഡി എഫ് കൺവീനർ എം എം ഹസൻ. കാലങ്ങളായുള്ള സൗഹൃദത്തിന്‍റെ ഓര്‍മ്മയിലാണ് വിഷു ദിനത്തിൽ ജഗതി ശ്രീകുമാറിനെ കാണാൻ ഹസൻ എത്തിയത്. തിരുവനന്തപുരത്ത് പേയാടിന് സമീപം ജഗതിയുടെ വീട്ടിൽ എത്തിയ ഹസൻ, വിഷുക്കൈ നീട്ടം കൈമാറിയും പൊന്നാടയണിയിച്ചും സൗഹൃദം പങ്കിട്ടും ഏറെനേരം ചിലവഴിച്ചു. ദീര്‍ഘകാലം അയൽവാസികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇരുവരും. വിശേഷ അവസരങ്ങളിൽ തമ്മിൽ കണ്ട് സൗഹൃദവും സന്തോഷവും പങ്കിടുന്ന പതിവ് കൊവിഡ് കാലത്ത് മാത്രമാണ് മുടങ്ങിയത്. ജഗതി ശ്രീകുമാറിന്‍റെ കുടുംബാംഗങ്ങളുമായും സംസാരിച്ചാണ് എം എം ഹസ്സൻ മടങ്ങിയത്.
'ഇത്തവണ ആഘോഷം തെരുവിൽ, വല്ലാത്തൊരു വിഷുവായിപ്പോയി'; സമരപ്പന്തലിനു മുന്നിൽ വിഷുക്കണിയൊരുക്കി ആശമാർ
വിശദവിവരങ്ങൾ
പേയാട് കാട്ടുവിളയുള്ള ജഗതി ശ്രീകുമാറിന്റെ വസതിയിലെത്തിയാണ് വിഷു കൈനീട്ടം ഹസന്‍ നല്‍കിയത്. ജഗതി ശ്രീകുമാറിന്റെ ഭാര്യയും മകളും ചേര്‍ന്ന് എം എം ഹസനെ സ്വീകരിച്ചു. പൂര്‍വ്വകാല സ്മരണങ്ങകള്‍ എം എം ഹസന്‍ പങ്കുവെച്ചപ്പോള്‍ ചെറുപുഞ്ചിരിയോടെ ജഗതി അതിനെല്ലാം തലകുലുക്കി. ഊഷ്മളമായ സൃഹ്യദ് ബന്ധത്തിന്റെ കൂടിച്ചേരല്‍ കൂടിയായി ഇരുവരുടെയും സംഗമം. വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ക്കെ തുടങ്ങിയ ആത്മബന്ധമാണ് ജഗതി ശ്രീകുമാറും എം എം ഹസ്സനുമായുള്ളത്. അത് ഇന്നും കോട്ടം വരാതെ ഇരുവരും കാത്തുസൂക്ഷിക്കുന്നു. കലാലയ ജീവിതകാലഘട്ടത്തിലെഓര്‍മ്മകളുടെ പുനസമാഗമം കൂടിയായി ഇരുവരുടെയും കൂടിക്കാഴ്ച. പണ്ട് യൂണിവേഴ്‌സിറ്റി ചെയര്‍മാനെന്ന നിലയില്‍ എം എം ഹസന്‍ കലോത്സവത്തില്‍ വിജയികളായവരെയും കൊണ്ട് അഖിലേന്ത്യ പര്യടനം പോയപ്പോഴാണ് ജഗതി ശ്രീകുമാറുമായുള്ള സുഹൃത്ത് ബന്ധം ദൃഢപ്പെട്ടത്. ചലച്ചിത്രതാരം നെടുമുടി വേണുവും അന്ന് ഇതേ സംഘത്തിലുണ്ടായിരുന്നു. കലാലയ ജീവിതത്തിന് ശേഷം ജഗതി ശ്രീകുമാര്‍ സിനിമാ മേഖലയിലും എം എം ഹസ്സന്‍ രാഷ്ട്രീയ രംഗത്തും സജീവമായപ്പോഴും ഇരുവരും തമ്മിലുള്ള ആത്മസൗഹൃദത്തിന് ഒരു ഉലച്ചിലും സംഭവിച്ചില്ല. അപ്രതീക്ഷിതമായ അപകടത്തെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ പിറന്നാള്‍ ദിനത്തിലും ഓണനാളിലും എം എം ഹസന്‍ സന്ദര്‍ശിച്ച് സമ്മാനങ്ങള്‍ കൈമാറിയിട്ടുണ്ട്.