തൃശൂര്‍: ഗുരുവായൂർ നിയമസഭാ മണ്ഡല പരിധിയിൽ യു ഡി ഫ് ഹർത്താൽ പുരോഗമിക്കുന്നു. ചാവക്കാട് നൗഷാദ് വധ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രകടനത്തിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

അയ്യപ്പ ഭക്തരെയും ഗുരുവായൂർ ക്ഷേത്ര പരിസരത്തെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥർക്ക് വേറെ ചുമതലകൾ നൽകി സർക്കാർ അന്വേഷണം വഴി തിരിച്ചു വിടുന്നു എന്നാണ് കോൺഗ്രസ് ആരോപണം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് മണി വരെ ആണ് ഹർത്താൽ.