25 നെതിരെ 28 വോട്ടുകൾക്കാണ് സുമ വിജയിച്ചത്. ഇടതുമുന്നണിയുടെ ഒരു വോട്ട് അസാധുവായി. 

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി യുഡിഎഫിന്‍റെ സുമാ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 25 നെതിരെ 28 വോട്ടുകൾക്കാണ് സുമ വിജയിച്ചത്. ഇടതുമുന്നണിയുടെ ഒരു വോട്ട് അസാധുവായി.

Add Asianetnews as a Preferred SourcegooglePreferred

ഇടത് മുന്നണിയുടെ മേയർ ഇ പി ലത അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ സാഹചര്യത്തിലാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയർ തെരഞ്ഞെടുപ്പ് നടന്നത്. ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷ് യുഡിഎഫിലേക്ക് മാറിയതോടെ ഇടതുപക്ഷം പ്രതിസന്ധിയിലാകുകയും അവിശ്വാസപ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെടുകയുമായിരുന്നു. 

മുന്നണി മാറിയെങ്കിലും രാകേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തു തുടര്‍ന്നു. രാകേഷിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം കഴിഞ്ഞദിവസം പരാജയപ്പെട്ടിരുന്നു.