കോട്ടയം എരുമേലി പഞ്ചായത്തിൽ ഭൂരിപക്ഷം നേടിയിട്ടും യുഡിഎഫിന് പ്രസിഡന്റ് സ്ഥാനത്തേക്ക് ആളില്ല. പ്രസിഡന്റ് പദം പട്ടിക വർഗ സംവരണമായ ഇവിടെ മുന്നണിക്ക് ഈ വിഭാഗത്തിൽപ്പെട്ട അംഗങ്ങളില്ല എന്നതാണ് വെല്ലുവിളിയായി നിൽക്കുന്നത്.
കോട്ടയം: കോട്ടയം എരുമേലി പഞ്ചായത്തിൽ യുഡിഫിന് പ്രസിഡന്റ് ആക്കാൻ ആളില്ല. പ്രസിഡന്റ് പട്ടിക വർഗ സംവരണം ആയ പഞ്ചായത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നും യുഡിഫ് അംഗങ്ങൾ ഇല്ല. രണ്ട് സീറ്റിൽ പട്ടിക വർഗ വിഭാഗത്തിൽ സ്ഥാനാർഥിയേ മത്സരിപ്പിച്ചെങ്കിലും രണ്ടു പേരും തോറ്റിരുന്നു. ബിജെപിക്കും സിപിഎമ്മിനും പട്ടിക വർഗ അംഗങ്ങൾ ഉണ്ട്. 24 വാർഡുള്ള പഞ്ചായത്തിൽ 14 സീറ്റിലും യുഡിഎഫ് ആണ് ജയിച്ചത്.
അതേ സമയം, മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രണ്ട് ജോഡി ദമ്പതികള്‍ ഇനി ഭരണ സിരാ കേന്ദ്രത്തിലും ഒരുമിച്ച് പ്രവര്‍ത്തിക്കും. അധ്യാപക ദമ്പതികളും ഇടതു കൗണ്‍സിലര്‍മാരുമായ സനില പ്രവീണും ഭര്‍ത്താവ് കെ പ്രവീണ്‍ മാഷുമാണ് കോട്ടക്കല്‍ നഗരസഭയില്‍ നിന്നുള്ള ദമ്പതികള്‍. ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ നിലവിലെ ഇടത് അംഗം ഹസിന കുരുണിയനും ഭര്‍ത്താവ് ഹക്കീം കുരുണിയനുമാണ് വിജയിച്ച മറ്റ് ദമ്പതികള്‍. വാര്‍ഡ് 35ല്‍ കുര്‍ബ്ബാനിയില്‍ ജനറല്‍ വാര്‍ഡിലാണ് സനില മത്സരിച്ചത്. മുസ്ലിം ലീഗിലെ വി എം നൗഫല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി. സിപിഎം നേതാവായ കെ.പ്രവീണ്‍ മാഷ് തോക്കാമ്പാറ (33) വാര്‍ഡില്‍ നിന്നുമാണ് വിജയിച്ചത്. യൂത്ത് ലീഗ് നേതാവ് കെ.എം ഖലീലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.


