ഏകദേശം 35 അടിയോളം ഉയരത്തിലാണ് രാജൻ കുടുങ്ങിയത്. സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേന അംഗങ്ങൾ റെസ്ക്യു നെറ്റിന്റെ സഹായത്തോടെ
അമ്പലപ്പുഴ: മരം മുറിക്കുന്നതിനിടെ പരിക്കുപറ്റി മരത്തിൽ കുടുങ്ങിയയാളെ അഗ്നി രക്ഷാ സേന രക്ഷിച്ചു. പുന്നപ്ര കുറവൻതോട് തുരുത്തിക്കാട് പുരയിടത്തിലെ മരം മുറിക്കുന്നതിനിടയിൽ രാജനെന്ന തൊഴിലാളിയാണ് അപകടത്തിൽപ്പെട്ടത്. മുറിച്ച മരകഷണം വന്നടിച്ചാണ് കാലിന് സാരമായി പരിക്കേറ്റത്.
ഏകദേശം 35 അടിയോളം ഉയരത്തിലാണ് ഇയാൾ കുടുങ്ങിയത്. സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേന അംഗങ്ങൾ റെസ്ക്യു നെറ്റിന്റെ സഹായത്തോടെ രാജനെ താഴെയിറക്കിയ ശേഷം ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയസിംഹൻ, ഉദ്യോഗസ്ഥരായ ജി ആർ അനിൽകുമാർ, ശശി, അഭിലാഷ്, രതീഷ് ആർ, പ്രശാന്ത് വി, രതീഷ് പി, ജിജോ ടി ജെ, സജേഷ്, പ്രവീൺ, വിനീഷ് വി എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
