Asianet News MalayalamAsianet News Malayalam

കൊവി‍ഡ് നിയന്ത്രണം അറിയാതെ ബസ് സര്‍വ്വീസ്, പൊലീസ് തടഞ്ഞു; യാത്രക്കാര്‍ പെരുവഴിയിലായി

  • ടി.പി.ആര്‍ ഉയര്‍ന്നതിനെ തുടര്‍ന്ന നെന്മേനി ഗ്രാമപഞ്ചായത്ത് സി. വിഭാഗത്തിലേക്ക് മാറിയിരുന്നു
  • പൊതുഗതാഗതത്തെ കുറിച്ച് വ്യക്തയില്ലാത്തതിനാല്‍ രാവിലെ മുതല്‍ സാധാരണ പോലെ ബസ് സര്‍വ്വീസ് നടത്തി
unaware of lockdown measures, public transport bus blocked while service in progress
Author
Kalpetta, First Published Jul 9, 2021, 10:01 PM IST

കല്‍പ്പറ്റ: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ സര്‍വ്വീസ് നടത്തിയ ബസുകള്‍ പൊലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. സുല്‍ത്താന്‍ബത്തേരി-താളൂര്‍ റൂട്ടിലെ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സര്‍വ്വീസ് പൊലീസ് നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവെച്ചത്.

രോഗവ്യാപന തോത് (ടി.പി.ആര്‍) ഉയര്‍ന്നതിനെ തുടര്‍ന്ന നെന്മേനി ഗ്രാമപഞ്ചായത്ത് ബി. വിഭാഗത്തില്‍ നിന്നും സി. വിഭാഗത്തിലേക്ക് മാറിയിരുന്നു. സി. വിഭാഗത്തില്‍ പൊതുഗതാഗതത്തെ കുറിച്ച് വ്യക്തയില്ലാത്തതിനാല്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ബത്തേരി-താളൂര്‍ റൂട്ടില്‍ ബസുകള്‍ സാധാരണ പോലെ സര്‍വ്വീസ് നടത്തി. ഇതറിഞ്ഞ് 11 മണിയോടെ പൊലീസ് എത്തി സര്‍വ്വീസുകള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ബസുകള്‍ പിഴയിടുകും ചെയ്തു.

പ്രതീക്ഷിക്കാതെ ബസുകള്‍ ഓട്ടം നിര്‍ത്തിയതോടെ രാവിലെ ബത്തേരി നഗരത്തിലെത്തിയവര്‍ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ വലഞ്ഞു. നൂറുകണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. സംഭവമറിഞ്ഞ് നെന്മേനി പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും പൊലീസുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മൂന്നുമണിയോടെ ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

Follow Us:
Download App:
  • android
  • ios