ലോറിയെ മറികടക്കുന്നതിനിടെ ബസിന്‍റെ വലതു വശത്താണ് ബൈക്ക് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അനീഷിനെ വളരെ പെട്ടെന്നുതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം
കണ്ണൂർ: കണ്ണൂരിലെ കണ്ണാടിപ്പറമ്പിലുണ്ടായ വാഹനാപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ബസുമായി ബൈക്ക് കൂട്ടിയിടിച്ചായിരുന്നു അപകടം. അനീഷ് എന്ന യുവാവാണ് മരിച്ചത്. ബസിന്‍റെ ഡാഷ്ക്യാമിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കണ്ണാടിപ്പറമ്പ് ഹയർ സെക്കന്‍ററി സ്കൂളിന് സമീപം അപകടമുണ്ടായത്. ലോറിയെ മറികടക്കുന്നതിനിടെ ബസിന്‍റെ വലതു വശത്താണ് ബൈക്ക് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അനീഷിനെ വളരെ പെട്ടെന്നുതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം.


