Asianet News MalayalamAsianet News Malayalam

കൈവശം 5000, ബൈക്കിൽ 44000; കണക്കിലില്ലാത്ത പണം; പട്ടാമ്പിയിൽ തഹസിൽദാർ വിജിലൻസ് പിടിയിൽ

പാലക്കാട് വിജിലൻസ് ഇൻസ്പെക്ടർ വിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഉള്ള വിജിലൻസ് സംഘമാണ് തഹസിൽദാറെ പിടികൂടിയത്.

uncounted money in hand tahsildar caught by vigilance palakkad pattambi
Author
First Published Aug 22, 2024, 9:44 PM IST | Last Updated Aug 22, 2024, 9:44 PM IST

പാലക്കാട്: കണക്കിൽപെടാത്ത പണം കൈവശം വെച്ചതിനെ തുടർന്ന് ഭൂരേഖ തഹസിൽദാർ വിജിലൻസ് പിടിയിൽ. പാലക്കാട് ജില്ലയിലെ പട്ടാമ്പി ഭൂരേഖാ തഹസിൽദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ(52) ആണ് വിജിലൻസ് പിടിയിലായത്. ആലത്തൂർ മിനി സിവിൽ സ്റ്റേഷനിൽ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ  ലാൻഡ് ട്രിബ്യൂണൽ സിറ്റിങ്ങിനിടെ ആണ് കൈവശം വച്ചിരുന്ന 5000 രൂപയും കാറിൽ നിന്നും 44000 രൂപയും വിജിലൻസ് കണ്ടെടുത്തത്. പാലക്കാട് വിജിലൻസ് ഇൻസ്പെക്ടർ വിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഉള്ള വിജിലൻസ് സംഘമാണ് തഹസിൽദാറെ പിടികൂടിയത്. ഏജന്റുമാർ മുഖേന ശേഖരിച്ച പണം ആണോ എന്ന് അന്വേഷിച്ചു വരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios