സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണിന് സമീപമാണ് തീ പടർന്നത്

തിരുവനന്തപുരം: ആറ്റിങ്ങൽ മാമത്തിന് സമീപം വൻ തീപിടിത്തം. സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണിന് സമീപമാണ് ഉച്ചയോടെ തീ പടർന്നത്. ഫയർഫോഴ്സിന്‍റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗോഡൗണിന് സമീപത്തെ കാടുകയറിയ പുരയിടത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഗോഡൗണിലെ തൊഴിലാളികൾ ആണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഉടൻ തന്നെ ആറ്റിങ്ങലിൽ നിന്നും ചെറിയ അഗ്നിരക്ഷാ വാഹനം എത്തിയെങ്കിലും തീ പെട്ടെന്ന് പടർന്നതോടെ വലിയ വാഹനങ്ങളുമായി വൻ സന്നാഹം തന്നെ എത്തിയാണ് തീ അണച്ചത്. 

ചൂടിൽ അടിക്കാടിന് തീപിടിച്ചതാണ് അപകട കാരണമെന്നും മറ്റ് നാശങ്ങളില്ലെന്നും ആറ്റിങ്ങൽ ഫയർഫോഴ്സ് അറിയിച്ചു. കാട് കയറിയ പുരയിടത്തിൽ വിറക് ഉണ്ടായിരുന്നതാണ് തീ ആളിപ്പടരാൻ കാരണമായതെന്നും കൃത്യ സമയത്ത് ഫയർഫോഴ്സ് എത്തിയതിനാൽ സമീപത്തേക്ക് പടരാതെ വലിയ ദുരന്തമാണ് ഒഴിവായതെന്നും നാട്ടുകാർ പറഞ്ഞു.

മഴ മാറി ഒന്നര മാസമായി, പൊട്ടിപ്പൊളിഞ്ഞ് റോഡുകൾ; തൃശൂരിൽ നടുറോഡിൽ കുത്തിയിരുന്ന് കൗൺസിലർമാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം