സ്ഥലത്ത് പൊലീസടക്കം എത്തി പരിശോധന നടത്തി
കണ്ണൂർ: കണ്ണൂർ മാലൂരിൽ വാഴത്തോട്ടത്തിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. കാട് വെട്ടിത്തെളിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. സ്ഥലത്ത് പൊലീസടക്കം എത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
വിശദ വിവരങ്ങൾ ഇങ്ങനെ
കണ്ണൂർ മാലൂരിൽ വാഴത്തോട്ടത്തിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ പൊട്ടിത്തെറിയിലാണ് രണ്ട് പേർക്ക് പരിക്കേറ്റത്. കാട് വെട്ടിത്തെളിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. സ്ഥലത്ത് പൊലീസടക്കം എത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പുല്ലഴിയിൽ ഫ്‌ളാറ്റിലേയ്ക്ക് പടക്കമെറിഞ്ഞ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നതാണ്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കേരള ഹൗസിങ് ബോർഡിന് കീഴിൽ വരുന്ന ഫ്‌ളാറ്റിലേയ്ക്കാണ് പടക്കമെറിഞ്ഞത്. വീര്യം കൂടിയ പടക്കമാണ് വലിച്ചെറിഞ്ഞത്. ആക്രമണത്തിൽ ഫ്‌ളാറ്റിന്റെ ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട് സംഭവിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെയാണ് ടൗൺ വെസ്റ്റ് പൊലീസ് പിടികൂടിയത്. മൂന്നംഗ സംഘമാണ് പടക്കമെറിഞ്ഞതിന് പിന്നിൽ. എന്നാൽ ഫ്‌ളാറ്റ് മാറി പടക്കം എറിഞ്ഞതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മറ്റൊരു ഫ്‌ളാറ്റിൽ താമസിക്കുന്ന കുട്ടികളുമായി ഇവർക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പടക്കം വലിച്ചെറിഞ്ഞത്. വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
