വയനാട് പനമരത്ത് വാറുമ്മൽകടവ് റോഡരികിൽ ജനവാസമില്ലാത്ത മേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബത്തേരി: വയനാട് പനമരം അഞ്ച്കുന്നിൽ അജ്ഞാത മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് ജീർണിച്ച നിലയിൽ പുരുഷന്‍റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വാറുമ്മൽകടവ് റോഡരികിൽ ജനവാസമില്ലാത്ത മേഖലയിലാണ് സംഭവം കണ്ടെത്തിയത്.

മൃതദേഹത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. മരത്തിൽ തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മരത്തിന് മുകളിൽ നിന്ന് തൂങ്ങാൻ ഉപയോഗിച്ച വസ്ത്രം പോലീസ് കണ്ടെടുത്തു. ഫൊറൻസിക് വിദഗ്ദ്ധ‍ർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ സംഭവത്തിൽ ദുരൂഹതകളുണ്ടോയെന്ന് മനസ്സിലാകൂയെന്ന് പൊലീസ് പറ‌ഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona