കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം
മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിനാല്‍ മരിച്ചത് ആണാണോ പെണ്ണാണോ എന്ന് കണ്ടെത്താനായിട്ടില്ല.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. എട്ടാം വാര്‍ഡിന് പിന്നിലുള്ള ഓവുചാലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിനാല്‍ മരിച്ചത് ആണാണോ പെണ്ണാണോ എന്ന് കണ്ടെത്താനായിട്ടില്ല.
സാധാരണ ആളുകള്‍ എത്തിപ്പെടാത്ത ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. വാര്‍ഡില്‍ ചികിത്സയിലുള്ള ആള്‍ക്ക് കൂട്ടിരിക്കുന്ന വ്യക്തി മാലിന്യം ഒഴിവാക്കാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലിസ് അന്വേഷണം തുടങ്ങി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona