പ്രതി രക്ഷപെടാൻ സാധ്യതയുള്ള സമീപത്തെ തേയില തോട്ടങ്ങളിലും എസ്റ്റേറ്റ് മേഖലകളിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
മൂന്നാർ: ദേവികുളത്ത് പട്ടാപ്പകല്‍ വീട് കയറി ആക്രമണം. വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ യുവതിയെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു. തലക്ക് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷണ ശ്രമമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ദേവികുളം കോടതിയിലെ ജീവനക്കാരനായ റെജിയുടെ വീട്ടിലാണ് പകല്‍ 12.30ഓടെ അക്രമി എത്തിയത്. ഈ സമയം റെജിയുടെ ഭാര്യ ടെസിയും കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ദേവികുളത്ത് നിന്ന് ലാക്കാട് പോകുന്ന വഴിയിൽ ഒറ്റപെട്ട പ്രദേശത്താണ് വീട്.
വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ ടെസിയെ ആക്രമിക്കുകയും കല്ലുകൊണ്ട് തലക്ക് ഇടിക്കുകയും ചെയ്തു. ടെസിയുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ അക്രമി സമീപത്തെ തേയില തോട്ടത്തിലേക്ക് ഓടി മറഞ്ഞു. തലക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ടെസിയെ ആദ്യം മൂന്നാറിലെ സ്വകാര്യ ആശുപത്രി എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മോഷണ ശ്രമമാകാം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
Read More.... അഞ്ചാം ക്ലാസുകാരി സ്കൂളിൽ കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് അധ്യാപകർ കസ്റ്റഡിയിൽ
പ്രതി രക്ഷപെടാൻ സാധ്യതയുള്ള സമീപത്തെ തേയില തോട്ടങ്ങളിലും എസ്റ്റേറ്റ് മേഖലകളിലും പൊലീസ് അന്വേഷണം ആരംഭിച്ചു. ഡ്രോൺ പറത്തി പ്രദേശത്ത് പൊലീസ് പരിശോധന നടത്തി. മൂന്നാർ, ദേവികുളം പൊലീസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
