Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം ഫിഷ് ലാൻഡിങ് സെന്റർ നവീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി

വിഴിഞ്ഞം ഫിഷ് ലാൻഡിങ് സെന്റർ നവീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി

Union Minister said that steps will be taken to upgrade the Vizhinjam Fish Landing Centre ppp
Author
First Published Aug 31, 2023, 2:13 PM IST

തിരുവനന്തപുരം: സ്ഥല പരിമിതിയുള്ളതും വർഷങ്ങളുടെ പഴക്കമുളളതുമായ വിഴിഞ്ഞം ഫിഷ് ലാൻഡിങ് സെന്റർ നവീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാല. ഇവിടത്തെ സൗകര്യക്കുറവുകളും പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാഗർ പരിക്രമയുടെ ഭാഗമായ കേരള സന്ദർശനത്താടനുബന്ധിച്ചാണ് മന്ത്രി വിഴിഞ്ഞം ഫിഷ് ലാൻഡിങ് സെന്ററിലും സന്ദർശനം നടത്തിയത്. തുടർന്ന് അദ്ദേഹം വിഴിഞ്ഞത്തെ കേന്ദ്ര സമുദ്രമത്സ്യഗവേഷണ കേന്ദ്രത്തിലെത്തി. ദേശീയതലത്തിലേക്ക് ആവശ്യമായ പൊമ്പാനോ മത്സ്യങ്ങൾ വിരിയിച്ച് കർഷകർക്ക് നൽകുന്ന മത്സ്യ ഗവേഷണ കേന്ദ്രത്തിന് കീഴിലെ വിവിധ മത്സ്യ ഇനങ്ങളെ ഉൽപ്പാദിപ്പിക്കുന്ന ഹാച്ചറികളും അദ്ദേഹം സന്ദർശിച്ചു. 

സി എം എഫ്. ആർ ഐ ഡയറക്ടർ ഡോ എ ഗോപാല കൃഷ്ണൻ, വിഴിഞ്ഞം മേധാവി ഡോ. സന്തോഷ്, ഗവേഷണ വിഭാഗം തലവൻ ഡോ. അനിൽ എന്നിവർ പ്രവർത്തനരിതികൾ മന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. 

Read more: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഭാര്യ സവിത, ഫിഷറീസ് സഹമന്ത്രി ഡോ. എൽ മുരുഗൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുളള , ജോയിന്റ് സെക്രട്ടറിമാരായ മല്ലികാപാണ്ഡെ, നീതു പ്രസാദ്, ഫിഷറീസ് അസി. ഡയറക്ടർ ഷീജാ മേരി, സി എം എഫ് ആർ ഐ ശാസ്ത്രജ്ഞരായ ഡോ. പ്രതിഭ, ഡോ. അംബ രീഷ്, ഡോ. സൂര്യ, ഡോ. ക്രിതി, ബി ജെ പി  ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പം എത്തിയിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios