ഉദ്ദേശം 70 വയസ്സ് പ്രായം തോന്നിക്കുന്നതും 5 അടി 3 ഇഞ്ച് ഉയരമുള്ളതും ഇരു നിറമുള്ളതുമായ സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.  

ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉദ്ദേശം 70 വയസ്സ് പ്രായം തോന്നിക്കുന്നതും 5 അടി 3 ഇഞ്ച് ഉയരമുള്ളതും ഇരു നിറമുള്ളതുമായ സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നീല ബ്ലൌസും നീല പാവാടയും ധരിച്ചു കാണപ്പെട്ട ഇവരുടെ മുന്‍നിര പല്ലുകളില്‍ മുകള്‍ ഭാഗത്തേത് രണ്ടെണ്ണവും താഴ് ഭാഗത്തേത് രണ്ടെണ്ണവും ഇല്ലായിരുന്നു.

മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍: 04772239343.