Asianet News MalayalamAsianet News Malayalam

അപ്പർ കുട്ടനാട് പടിഞ്ഞാറൻ മേഖലകളിലെ വീടുകളിൽ വെള്ളം കയറി

അപ്പർ കുട്ടനാട് പടിഞ്ഞാറെൻ മേഖലകളിലെ 300-ഓളം വീടുകളിൽ വെള്ളം കയറി. 

Upper kuttanad water level rise houses underwater
Author
Mannar, First Published May 16, 2021, 7:01 PM IST

മാന്നാർ: തുടർച്ചയായി പെയ്യുന്ന മഴയിലും, കിഴക്കൻ വെള്ളത്തിന്‍റെ വരവിലും പമ്പാ അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്ന് അപ്പർ കുട്ടനാട് പടിഞ്ഞാറെൻ മേഖലകളിലെ 300-ഓളം വീടുകളിൽ വെള്ളം കയറി. മാന്നാറിൽ പാവുക്കര, മൂർത്തിട്ട മുക്കാത്താരി, വൈദ്യൻ കോളനി, ഇടത്തേ കോളനി, വള്ളക്കാലി, പൊതുവൂർ, തൈച്ചിറ കോളനി, ചെന്നിത്തലയിൽ ഐക്കരമുക്ക്, മുക്കത്ത് കോളനി, വളളാംകടവ്, ചില്ലിതുരുത്തിൽ, സ്വാമിത്തറ, തേവർകടവ്, പുത്തനാർ, മഠത്തുംപടി, വാഴക്കൂട്ടം, പാമ്പനംചിറ, പറയങ്കേരി, നാമങ്കേരിൽ, കുരയ്ക്കലാർ, മുണ്ടോലി കടവ്, കാരിക്കുഴി, കാങ്കേരി ദീപ്, ഈഴക്കടവ്, ബുധനൂരിൽ എണ്ണയ്ക്കാട് പ്ലാ ക്കാത്തറ കോളനി, പൊണ്ണത്തറ, കടമ്പൂര്, താഴാന്ത്ര എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.  കലങ്ങി മറിഞ്ഞ് വരുന്ന കിഴക്കൻ വെള്ളത്തിന്‍റെ വരവ് നാട്ടുകാരിൽ പരിഭാന്തിയിലാക്കുന്നു. 
 

Follow Us:
Download App:
  • android
  • ios