Asianet News MalayalamAsianet News Malayalam

പുതുചരിത്രം തീർത്ത് മലപ്പുറം നഗരസഭ: മുഴുവൻ വിദ്യാർത്ഥികൾക്കും യു.എസ്.എസ് പരിശീലനം

മലപ്പുറം നഗരസഭ നടപ്പിലാക്കികൊണ്ടിരിക്കുന്ന വിദ്യഭ്യാസ പ്രോത്സാഹന പദ്ധതികൾ സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാണന്ന് പി.ഉബൈദുല്ല എം.എൽ.എ അഭിപ്രായപ്പെട്ടു.

USS scholarship training for all students in Malappuram Municipality Historic Move vkv
Author
First Published Dec 3, 2023, 6:05 PM IST

മലപ്പുറം: വിദ്യഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രോത്സാഹന പരിപോഷണ പരിപാടികൾ തുടർച്ചയായി നടപ്പിലാക്കി സംസ്ഥാനത്ത് തന്നെ മാതൃക സൃഷ്ടിച്ച മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ദതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ 9 യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി പരിശീലനം നൽകുന്ന പദ്ധതിയാണിത്. വിദ്യഭ്യസ മേഖലയിൽ നഗരസഭ നടപ്പിലാക്കുന്ന നൂതന പദ്ധതികൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു.

നഗരസഭ പ്രദേശത്തെ മുഴുവൻ യു.പി.സ്ക്കൂൾ വിദ്യാർത്ഥികൾക്കും യു.എസ്.എസ് പരിശീലനം, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് എൻ.എം.എം.എസ് പരിശീലനം, ഹയർ സെക്കന്‍ററി വിദ്യാർത്ഥികൾക്ക് സി.യു. ഇ.ടി. പരിശീലനം തുടങ്ങിയവക്ക് വേണ്ട പരിശീലന ഫീസ് മുഴുവൻ നഗരസഭ വഹിച്ച് ശ്രദ്ധേയമായ പദ്ധതികളാണ് നഗരസഭ നടപ്പിലാക്കി വരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ യു.എസ്.എസ് നേടിയതും, കേന്ദ്ര സർവ്വകലാശാല പ്രവേശനം നേടിയതും മലപ്പുറം നഗരസഭയിൽ നിന്നാണ്. ആധുനിക സൗകര്യമുള്ള കെട്ടിടങ്ങളും, ടോയ്ലറ്റ് കോംപ്ലക്സും കേന്ദ്ര പദ്ധതി വഴി നഗരസഭ ഇതിനോടകം പണി പൂർത്തികരിച്ചു വരുന്നുണ്ട്.

മലപ്പുറം നഗരസഭ നടപ്പിലാക്കികൊണ്ടിരിക്കുന്ന വിദ്യഭ്യാസ പ്രോത്സാഹന പദ്ധതികൾ സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാണന്ന് പി.ഉബൈദുല്ല എം.എൽ.എ അഭിപ്രായപ്പെട്ടു. മലപ്പുറം നഗരസഭ നടപ്പിലാക്കുന്ന യു.എസ്.എസ്. പരിശീലന പദ്ധതി ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം. തദ്ധേശ സ്വയംഭരണ സ്ഥാപനത്തിന് എതെല്ലാം രീതിയിൽ മാതൃക സൃഷ്ടിക്കാം എന്നതിന് മലപ്പുറം നഗരസഭ ഉത്തമ മാതൃകയാണന്നും വിദ്യഭ്യാസ മേഖലയിൽ ചിലവഴിക്കുന്ന പണം സാമൂഹിക പുരോഗതിയുടെ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറക്കുമെന്നും അദ്ധേഹം പറഞ്ഞു.

നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന യു.എസ്.എസ് പരിശീലന പദ്ധതിക്ക് നഗരസഭാ പ്രദേശത്തെ ഒമ്പത് സ്കൂളുകളിൽ നിന്നായി 580 വിദ്യാർത്ഥികളാണ് അപേക്ഷിച്ചിട്ടുള്ളത്. അപേക്ഷിച്ച മുഴുവൻ പേർക്കും സൗജന്യമായി പരിശീലനം നൽകുന്ന പദ്ദതിയാണ് നഗരസഭ വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ അധ്യയന വർഷത്തിൽ നടത്തിയ പരിശീലനം വഴി 102 വിദ്യാർത്ഥികൾ നഗരസഭ പ്രദേശത്തെ സ്കൂളുകളിൽ നിന്നായി യു എസ് എസ് സ്കോളർഷിപ്പ് നേടിയിരുന്നു. നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷം വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. കെ.അബ്ദുൽ ഹക്കീം,പി കെ സക്കീർ ഹുസൈൻ, സിദ്ദീഖ് നൂറേങ്ങൽ, മറിയുമ്മ ശരീഫ് കോണോത്തൊടി, സി.പി ആയിഷാബി, നഗരസഭ കൗൺസിലർമാരായ സജീർ കളപ്പാടൻ, സി.കെ സഹീർ, പൊതു വിദ്യാഭ്യാസ വകുപ്പ് റിസോഴ്സ് പേഴ്സൺ ജിയാസ് മുഹമ്മദ്, പദ്ധതി കോ: ഓഡിനേറ്റർ എം. ജൗഹർ എന്നിവർ സംസാരിച്ചു.

Read More : ഇന്ത്യൻ വിദ്യാർഥികളുടെ 'കുതന്ത്രം', ഷോപ്പിംഗ് മാളിൽ തിരക്കിനിടെ ലക്ഷങ്ങളുടെ വസ്ത്രം പൊക്കി, സിംഗപ്പൂരിൽ പാളി!

Latest Videos
Follow Us:
Download App:
  • android
  • ios