തിരുവനന്തപുരം ന​ഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങിയ അവസ്ഥയിലാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.

തിരുവനന്തപുരം: കോർപറേഷൻ പ്രവർത്തനം അവതാളത്തിലെന്ന് മന്ത്രി വി. ശിവൻകുട്ടി. നാറാത്തത് നാറുമെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. മാലിന്യ നിർമാർജനം പാടെ പാളിയെന്നും തെരുവുനായ് ശല്യം കൂടിയെന്നും ശിവൻകുട്ടി ആരോപിച്ചു. പലയിടത്തും തെരുവുവിളക്ക് കത്തുന്നില്ല. മാലിന്യനീക്കം പാടെ പാളി. നഗരം പകർച്ച വ്യാധി ഭീതിതിയിലാണെന്നും നഗരത്തിലെ ജനജീവിതം ദുസ്സഹമാക്കരുതെന്നും സർവ്വ കക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം ന​ഗരത്തിൽ പലയിടത്തും കുടിവെള്ളം മുടങ്ങിയ അവസ്ഥയിലാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. അതിന് പുറമെ, മാലിന്യനീക്കം അവതാളത്തിലായെന്നും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും ആരോപണമുയർന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിമർശനം.