പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ മരം വീണ് ഗതാഗതക്കുരുക്ക്. ഇതേത്തുടർന്ന് മേഖലയിലെ ഗതാഗതം തടസപ്പെട്ടു.

പാലക്കാട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ മരം വീണ് ഗതാഗതക്കുരുക്ക്. ഇതേത്തുടർന്ന് മേഖലയിലെ ഗതാഗതം തടസപ്പെട്ടു. കല്ലടിക്കോട് എയുപി സ്കൂളിന് മുന്നിൽ ടി ബി ജംഗ്ഷന് സമീപമായിരുന്നു സംഭവം. കൂറ്റൻ വാകമരമാണ് കടപുഴകി വീണത്. കല്ലടിക്കോട് പൊലീസും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.