വന്ദനയുടെ ചികിത്സാ സഹായത്തിനായുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍വിനീഷ് കുമാര്‍ വി - +91 9633906917അക്കൗണ്ട് നമ്പര്‍ - 001 001 554 944IFSC - ICIC0000010MICR - 682229002ഐ സി ഐ സി ഐ ബാങ്ക് കൊച്ചി

വെല്ലൂര്‍: അപ്രതീക്ഷിതമായെത്തുന്ന മാരക രോഗങ്ങള്‍ ഒരു കുടുംബത്തെ ഒന്നാകെ സാമ്പത്തികമായി തകര്‍ക്കാറുണ്ട്. കൈയ്യിലുള്ളതെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയും രോഗിയ്ക്ക് സാന്ത്വനമേകാനുള്ള ശ്രമത്തിലാകും വീട്ടുകാര്‍. എത്ര കൂട്ടിയാലും ചികിത്സയ്ക്കുള്ള പണം കണ്ടെത്താതെ വരുമ്പോള്‍ സുമനസുകള്‍ സഹായവുമായി രക്ഷക്കെത്തുന്നത് സ്വപ്നം കാണുകയായും പതിവ്.

തലയോട്ടിക്കുള്ളിലുണ്ടാകുന്ന ക്ലൈവൽ കോർഡോമയെന്ന അര്‍ബുദത്തിന് ചികിത്സ തേടിയിരിക്കുന്ന വന്ദനയും ഭര്‍ത്താവ് വിനീഷും നാല് വയസുള്ള കുട്ടിയും അങ്ങനെയൊരു അവസ്ഥയിലാണിപ്പോള്‍. 30 ലക്ഷത്തിലധികം വരുന്ന ചികിത്സാ ചിലവിനുള്ള പണം കണ്ടെത്തുകയെന്ന ഒരൊറ്റ സ്വപ്നം മാത്രമേ ഈ കുടുംബത്തിന് ഇപ്പോഴുള്ളു.

26 വയസുകാരിയായ വന്ദന ആറ് മാസത്തിലേറെയായി ചികിത്സയിലാണ്. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജില്‍ ചികിത്സയിൽ കഴിയുന്ന വന്ദനയ്ക്ക് വേണ്ടി ഇതിനകം ന്യൂറോ സര്‍ജറികള്‍ക്ക് മാത്രമായി ആറ് ലക്ഷത്തിലധികം രൂപ ചിലവായിട്ടുണ്ട്. സാമ്പത്തിക ഭദ്രത അത്രയൊന്നുമില്ലാത്ത വിനീഷിനും കുടുംബത്തിനും ഇത് താങ്ങാനാകുന്നതിലും അധികമാണ്. അതുകൊണ്ടാണ് 30 ലക്ഷത്തോളം ചിലവുവരുന്ന ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്.

അപ്പോളോ പ്രോട്ടോൺ കാൻസർ സെന്ററിൽ റേഡിയേഷൻ തെറാപ്പി നടത്തുകയെന്നതാണ് ഇവരുടെ മുന്നിലെ വെല്ലുവിളി. വളരെ ചെലവേറിയ ചികിത്സായ ഇതിന് ഏകദേശം 30 ലക്ഷം രൂപ വേണ്ടിവരും. പ്രോട്ടോൺ തെറാപ്പി നടത്തുന്ന ഇന്ത്യയിലെ ഏക ആശുപത്രിയാണ് അപ്പോളോ പ്രോട്ടോൺ കാൻസർ സെന്‍റര്‍. ഇവിടുത്തെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണം സമാഹരിക്കാന്‍ സുമനസുകള്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയിലും പ്രാര്‍ത്ഥനയിലുമാണ് വിനീഷും കുടുംബവും.

വന്ദനയുടെ ചികിത്സാ സഹായത്തിനായുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

വിനീഷ് കുമാര്‍ വി - +91 9633906917
അക്കൗണ്ട് നമ്പര്‍ - 001 001 554 944
IFSC - ICIC0000010
MICR - 682229002
ഐ സി ഐ സി ഐ ബാങ്ക് കൊച്ചി