വധുവിനെ ആവശ്യമുണ്ട് സ്ത്രീധനം വേണ്ട, യോഗ്യത ചോദിക്കുന്നില്ല, ജാതി മതം ഒന്നും ഒരു പ്രശ്നമെയല്ല. ഇങ്ങനെ ഒരു ഫ്ലക്സ് ബോര്‍ഡ് കൊച്ചി പാലരിവട്ടത്തെ ബസ് സ്റ്റോപ്പില്‍ കാണാം.
കൊച്ചി: പത്രത്തിലും വെബ് സൈറ്റിലുമോക്കെ വധുവിനെ തേടി പരസ്യം നല്‍കുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. എന്നാല്‍ ഇതെ ആവശ്യം ഫ്ലക് ബോര്ഡിലാക്കി ബസ് സ്റ്റാന്‍റില്‍ പതിപ്പിച്ചാലോ. പാലാരിവട്ടത്ത് ഇങ്ങനോയെരു പരീക്ഷണം നടത്തിയിരിക്കുകയാണ് ചോറ്റാനിക്കര സ്വദേശി സുരേഷ്. ഈ ശ്രമത്തിലും തുല്യദുഖിതരുടെ വിളിയല്ലാതെ മറ്റോന്നും കാര്യമായില്ലെന്നാണ് സുരേഷിന്‍റെ ഇപ്പോഴത്തെ സങ്കടം.
വധുവിനെ ആവശ്യമുണ്ട് സ്ത്രീധനം വേണ്ട, യോഗ്യത ചോദിക്കുന്നില്ല, ജാതി മതം ഒന്നും ഒരു പ്രശ്നമെയല്ല. ഇങ്ങനെ ഒരു ഫ്ലക്സ് ബോര്‍ഡ് കൊച്ചി പാലരിവട്ടത്തെ ബസ് സ്റ്റോപ്പില്‍ കാണാം. ചോറ്റാനിക്കര തലക്കോട് സ്വദേശി സുരേഷിന്‍റെ അറ്റകൈ പ്രയോഗമാണ്. വിവാഹം കഴിക്കാനായി പതിനൊന്നുവര്‍ഷമായി പെണ്ണിനെ തേടി അലയുകയാണ് സുരേഷ്.
ബോർഡ് വെച്ചതിനുശേഷം ദിവസവും മുന്നൂറിലധികം പേര്‍ സുരേഷിനെ വിളിക്കുന്നുണ്ട്. പക്ഷെ പെണ്‍വീട്ടുകാര്‍ വിളിക്കുന്നത് കുറവെന്നാതാണ് സുരേഷിന്‍റെ സങ്കടം. വിളിക്കുന്നവരിൽ മിക്കവരും തുല്യ ദുഃഖിതരാണ്. വിളിക്കുന്നവരുടെ കൂട്ടത്തില്‍ സുരേഷിനെ പോലെ പെണ്ണുതേടി പതിറ്റാണ്ടുകളോളം അലഞ്ഞവരുമുണ്ട്.
കെ എസ് ആർ ടി സി എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടപ്പോൾ ജോലി നഷ്ടപ്പെട്ടയാളാണ് സുരേഷ്. ഇപ്പോള്‍ കൃഷി പ്രധാന തൊഴിലായി കൊണ്ടുനടക്കുന്നു ഒപ്പം ചോറ്റാനിക്കരയില്‍ സ്വന്തമായി ഒരു ഭക്ഷണ നിര്‍മ്മാണ ശാലയുമുണ്ട്. ഇതോക്കെ നോക്കിനടത്താന്‍ കൂട്ടിനോരാള്‍ വരും കാത്തിരിക്കണമെന്നേയുള്ളു. സുരേഷ് ഓരോ ഫോണ്‍വിളിയും അവസാനിക്കുന്പോള്‍ പ്രതീക്ഷ പങ്കുവെക്കുന്നത് ഇങ്ങനെയാണ്.
