ബഫർ സോൺ വന്നതോടെ പാവപ്പെട്ട വട്ടവടയിലെ കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു

ഇടുക്കി. വനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവ് അതിതീവ്ര പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ വട്ടവട ഭൂ സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ നാടാകെ സ്തംഭിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി കടകളും സ്ഥാപനങ്ങളും അടച്ചതോടെ നിരത്തുകൾ വിജനമായി. പച്ചക്കറി ഉൾപ്പെടെയുള്ള ചരക്കു നീക്കങ്ങളെല്ലാം നിർത്തിവച്ചാണ് സമരക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തത്. പാമ്പാടുംചോല നാഷണൽ പാർക്ക്, ആനമുടി ഷോല നാഷണൽ പാർക്ക്, കുറിഞ്ഞി സാങ്ച്വറി എന്നീ മേഖലകളിൽ ജനവാസം ഇല്ലായെന്ന് പരിശോധന നടത്താതെ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കമെന്ന് സമരക്കാരുടെ ആവശ്യപ്പെട്ടു.

ബഫർസോൺ: കേരളം സുപ്രീം കോടതിയെ സമീപിക്കും,കേരളത്തിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിച്ചെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ

കാലാകാലങ്ങളായി വട്ടവടയിൽ തന്നെ താമസിച്ചു വരുന്ന വട്ടവട മേഖലയിലെ ജനവാസ മേഖലകളിൽ കടന്നുകയറി അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന വനം വകുപ്പ് അതിൽ നിന്ന് പിന്മാറണം. ബഫർ സോൺ വന്നതോടെ പാവപ്പെട്ട വട്ടവടയിലെ കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന് ശാശ്വതമായ പരിഹാരം കണ്ടെത്തുക, വന്യജീവികളിൽ നിന്നും വിളകൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുക, ജനവാസ മേഖലകളിൽ വന്യജീവികൾ വിഹരിക്കുന്നത് തടയുക, വനാവകാശ രേഖ പ്രകാരം പട്ടിക വർഗ്ഗ വിഭാഗ ജനതയുടെ അവകാശങ്ങൽ സംരക്ഷിക്കുക, വട്ടവട പഞ്ചായത്തിലെ ടൂറിസം സാധ്യത ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന വനപാലകർക്കെതിരെ നടപടി എടുക്കുക തുടങ്ങി നിരവധി ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.

ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കി ബഫർ സോൺ; ശുപാർശയ്ക്ക് കേരളം തയ്യാറാകണമെന്ന് ലാറ്റിൻ കാത്തലിക് കൗൺസിൽ

വട്ടവടയിൽ നിന്നും പ്രകടനവുമായി എത്തിയ സമരക്കാർ പാമ്പാടും ചോല നാഷണൽ പാർക്ക് റെയിഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണ വട്ടവട ഗ്രാമ പെരിയധനം കെ ആർ ബോസ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ എം.ആർ. ചന്ദ്രമൂർത്തി .അതീജീവന പോരാട്ട സമിതി ചെയർമാൻ റസാഖ് ചൂകവേളിൽ സമരസമിതി നേതാക്കളായ വി.ആർ.അളകരാജ്, എം.രാമർ, റ്റി.രവീന്ദ്രൻ, വി.എൻ.ആർ.മാരിയപ്പൻ, എസ്.റ്റി.ദുരൈപ്പാണ്ടി, ജി.ശേഖർ, പി.കുമാർസ്വാമി, ഡി.കുട്ടിസാമി, എം.ആർ.തങ്കസാമി, കെ.ജയപ്രകാശം, എ.ഗുരുസാമി, എൻ.വിജയമ്മാൾ, രാമയ്യ, ഭരതൻ എന്നിവർ പങ്കെടുത്തു.