പൂച്ചെണ്ട് വേണ്ട, സ്കൂൾ ലൈബ്രറികൾക്ക് നൽകാൻ പുസ്തകങ്ങൾ തരൂ എന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റുമിട്ടാണ് പ്രശാന്ത് മണ്ഡലത്തിൽ മൂന്ന് ദിവസത്തെ പര്യടനത്തിനിറങ്ങിയത്. പ്രളയനാളുകളിൽ ലോഡ് കയറ്റി താരമായ പ്രശാന്തിന്റെ പുതിയ ഉദ്യമത്തിന്റെ പേര് 'ഒരു ലോഡ് പുസ്തകം' എന്നായിരുന്നു.

വട്ടിയൂര്‍ക്കാവ്: പൂച്ചെണ്ടിനും പൊന്നാടയ്ക്കും പകരം പുസ്തകം വാങ്ങാനിറങ്ങിയ വി കെ പ്രശാന്ത് എംഎൽഎയുടെ പരിപാടി വമ്പൻ ഹിറ്റ്. മൂന്നു ദിവസത്തെ സ്വീകരണ യോഗങ്ങളിലായി മൂവായിരത്തിലേറെ പുസ്തകങ്ങളാണ് പ്രശാന്തിന്റെ നേതൃത്വത്തിൽ സമാഹരിച്ചത്. ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം കിട്ടിയെന്ന് പറഞ്ഞതു പോലെ തന്നെയായി കാര്യങ്ങളെന്നാണ് പ്രശാന്ത് എംഎല്‍എ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വോട്ടു ചോദിച്ചപ്പോഴും പ്രശാന്തിന് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നൽകിയ വട്ടിയൂർക്കാവ് പുസ്തകത്തിന്റെ കാര്യത്തിലും പതിവ് തുടർന്നു. പൂച്ചെണ്ട് വേണ്ട, സ്കൂൾ ലൈബ്രറികൾക്ക് നൽകാൻ പുസ്തകങ്ങൾ തരൂ എന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റുമിട്ടാണ് പ്രശാന്ത് മണ്ഡലത്തിൽ മൂന്ന് ദിവസത്തെ പര്യടനത്തിനിറങ്ങിയത്. പ്രളയനാളുകളിൽ ലോഡ് കയറ്റി താരമായ പ്രശാന്തിന്റെ പുതിയ ഉദ്യമത്തിന്റെ പേര് 'ഒരു ലോഡ് പുസ്തകം' എന്നായിരുന്നു.

സർവവിജ്ഞാന കോശം മുതൽ ലോകസാഹിത്യകൃതികൾ വരെ കിട്ടിയവയിൽ ഉണ്ട്. സ്വീകരണങ്ങളിൽ കിട്ടിയ തോർത്തുകൾ ഇ കെ നായനാർ ട്രസ്റ്റിന്റെ ക്യാൻസർ കെയ‌ർ സെന്ററിന് കൈമാറാനാണ് തീരുമാനം