കോഴിക്കോട്: പ്രളയത്തിൽ ദുരിതത്തിലായ വയനാട്ടിലെ കർഷകർക്ക് കൈത്താങ്ങായി കോഴിക്കോട്ട് പച്ചക്കറി വിപണനമേള. വയനാട്ടിലെ കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികൾ ഹോർട്ടികോർപ്പിന്‍റെയും വെജിറ്റബിൾ ആന്‍റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്‍റെയും നേതൃത്വത്തിൽ ശേഖരിച്ചാണ് വിൽപന നടത്തുന്നത്.

കളക്ട്രേറ്റിന് മുന്നിൽ ഒരുക്കിയ വിപണമേളയിൽ പച്ചക്കറി വാങ്ങാനെത്തിയവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കറിവേപ്പില മുതൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പച്ചക്കറികളെല്ലാം പ്രളയത്തെ അതിജീവിച്ചെത്തിയതാണ്. ന്യായവിലയിൽ നല്ല പച്ചക്കറികൾ വിപണമേളയിൽ നിന്ന് ലഭിക്കുമെന്ന് ആളുകൾ പറയുന്നു.

"

വയനാട്ടിലെ സംഭരണ കേന്ദ്രത്തില്‍ ശേഖരിച്ച ഉത്പന്നങ്ങള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നിലും മുതലക്കുളം മൈതാനത്തിലുമാണ് വിൽപനയ്ക്കായി വച്ചിരിക്കുന്നത്. മൂന്ന് ദിവസത്തേക്കാണ് ന്യായവിപണി തുടങ്ങിയതെങ്കിലും വിൽപനത്തിരക്ക് പരിഗണിച്ച് രണ്ടു ദിവസം കൂടി വിപണ ദീര്‍ഘിപ്പിക്കാനും സംഘാടര്‍കർക്ക് പദ്ധതിയുണ്ട്.