പണം കൈമാറുന്നതിനിടെയാണ് വിജിലൻസ് ഇൻവെസ്റ്റിഗേഷൻ- രണ്ട് ഡിവൈഎസ്പി ദിലീപിൻെറ നേതൃത്വത്തിൽ പിടികൂടിയത്.

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താവിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കാരോട് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. വില്ലേജ് എക്സ്റ്റഷൻ ഓഫീസർ സന്ദീപിനെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്. ഗുണഭോക്താവായ വ്യക്തിയിൽ നിന്നും മൂന്നാം ഗഡു പണം അനുവദിക്കുന്നതിനായി സന്ദീപ് കൈക്കൂലി ആവശ്യപ്പെട്ടു. 2500 രൂപ കൈക്കൂലി നൽകുന്ന കാര്യം വിജിലൻസിനെ പരാതിക്കാരൻ അറിയിച്ചു. പണം കൈമാറുന്നതിനിടെയാണ് വിജിലൻസ് ഇൻവെസ്റ്റിഗേഷൻ- രണ്ട് ഡിവൈഎസ്പി ദിലീപിൻെറ നേതൃത്വത്തിൽ പിടികൂടിയത്. കൊട്ടാരക്കരയിൽ ജോലി ചെയ്തിരുപ്പോള്‍ പണം തിരിമറി നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് സന്ദീപ്.

Add Asianetnews as a Preferred SourcegooglePreferred

ലൈഫ് മിഷനിൽ വീടിനായി കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ പിടിയിൽ | Life mission | Bribery