Asianet News MalayalamAsianet News Malayalam

മാവേലിക്കരയിൽ ആണായി ചമഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതിക്ക് പത്ത് വർഷം തടവും പിഴയും വിധിച്ച് കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൺവേഷത്തിൽ കഴിയുന്ന യുവതി തട്ടിക്കൊണ്ടു പോയ കേസ്: പ്രതിയ്ക്ക് പത്ത് വർഷം തടവും പിഴയും

verdict in the case of abduction of a  girl by a young woman disguised as a man
Author
First Published Sep 17, 2022, 1:04 AM IST

മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൺവേഷത്തിൽ കഴിയുന്ന യുവതി തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിക്ക് പത്ത് വർഷം തടവും പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസറ്റ് ട്രാക്ക് കോടതി. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27)യെ ആണ് പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ് സജികുമാർ ഉത്തരരവായത്. 

കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ സന്ധ്യ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദമുണ്ടാക്കി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവർ പോലീസിന്റെ പിടിയിലാകുമ്പോൾ മാത്രമാണ് സന്ധ്യ യുവതിയായിരുന്നുവെന്ന വിവരം പെൺകുട്ടി തിരിച്ചറിയുന്നത്. 

ഒമ്പത് ദിവസം പക്കലുണ്ടായിരുന്ന പെൺകുട്ടിയിൽ നിന്ന് സ്വർണ്ണവും പണവും ഇവർ കൈക്കലാക്കുകയിരുന്നു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് രഘു ഹാജരായി. 

Read more:  വിശേഷ ദിവസങ്ങളിൽ വീട്ടിൽ കയറും, വലിച്ചുവാരിയിട്ട് മോഷണം, കൂറ്റനാട്ട് ഭീതി വിതച്ച കള്ളൻ കാർലോസ് അറസ്റ്റിൽ

അതേസമയം,  പാലക്കാട് കൂറ്റനാട് പെരിങ്ങോട് സ്കൂൾ വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമമെന്നു പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ സ്കൂളിൽ നിന്നും മടങ്ങി വരുമ്പോൾ ആണ് സംഭവം. ആമക്കാവ് തളപറമ്പിൽ ഷഹീമിനെ ആണ് ഒരു സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വാഹനത്തിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചപ്പോൾ കുതറി ഓടി രക്ഷപ്പെടുകയാിരുന്നുവെന്ന്  ഷമീം പറയുന്നു.

സ്കൂള്‍ വീട്ട് വീട്ടിലേക്ക് പോകുകയായിരുന്നു ഷമീം. നടന്ന് പോകുന്നതിനിടെ ഒരു വാഹനം പുറകീലുടെ വന്നു. ഷഹീമിനെ കണ്ടപ്പോൾ വണ്ടി നിർത്തി ശ്രീനാരായണ സ്കൂൾ ഏതാണെന്ന് ചോദിക്കുകയും വാഹനത്തിന്റെ പുറകിലിരുന്ന ആള്‍ ബലംപ്രയോഗിച്ച് വാഹനത്തിന് ഉള്ളിലേക്ക് വലിച്ചിടാൻ ശ്രമിക്കുകയും ആയിരുന്നുവെന്നാണ് പരാതി. പ്രതികളെ കണ്ടാൽ തിരിച്ചറിയാൻ ആകുമെന്ന് ഷഹീം വ്യക്തമാക്കി.
പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ചാലിശ്ശേരി പൊലിസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios