കുമാരപുരത്തെ പോളിംഗ് കേന്ദ്രത്തിലെ ബൂത്തിൽ സാധാരണ പോലെ മത്സരാർത്ഥികളുടെ പോസ്റ്ററുകളൊന്നുമില്ല. വോട്ട് ചെയ്യാനെത്തുന്നത് വിദേശികളാണ്. പക്ഷേ സുരക്ഷയൊരുക്കുന്നത് കേരള പൊലീസാണ്.
തിരുവനന്തപുരം : പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ആവേശക്കാഴ്ചകൾ അവസാനിക്കും മുൻപ് തലസ്ഥാനത്ത് ഇന്ന് മറ്റൊരു പ്രധാന തെരഞ്ഞെടുപ്പ് നടക്കുകയാണ്. വോട്ടെടുപ്പ് ഇങ്ങ് തിരുവനന്തപുരത്താണെങ്കിലും വോട്ടർമാരിൽ പക്ഷേ മലയാളികളില്ല. കുമാരപുരത്തെ പോളിംഗ് കേന്ദ്രത്തിലെ ബൂത്തിൽ സാധാരണ പോലെ മത്സരാർത്ഥികളുടെ പോസ്റ്ററുകളൊന്നുമില്ല. വോട്ട് ചെയ്യാനെത്തുന്നത് വിദേശികളാണ്. പക്ഷേ സുരക്ഷയൊരുക്കുന്നത് കേരള പൊലീസാണ്.
പി എസ് സിയുടെ പഴുത് മുതലാക്കി, വ്യാജ സർട്ടിഫിക്കറ്റിൽ പണി പാളി; പൊലീസ് ബാൻഡ് നിയമനത്തിൽ സംഭവിച്ചത്
മാലിദ്വീപ് പ്രസിഡന്റ തെരഞ്ഞെടുപ്പിനാണ് തിരുവനന്തപുരത്തെ കോണ്‍സുലേറ്റ് ഓഫീസ് പോളിംഗ് കേന്ദ്രമാക്കിയത്. ഇന്ത്യയിലുള്ള 417 മാലിക്കാർക്കും തിരുവനന്തപുരത്തെത്തി മാത്രമാണ് വോട്ട് ചെയ്യാൻ കഴിയുക. നിലവിലെ പ്രസിഡന്റ് ഇബ്രാഹീം മുഹമ്മദ് സ്വാലിഹിന്റേതുൾപ്പടെ ആകെ 7 പാർട്ടികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബാലറ്റ് വോട്ടിലൂടെയാണ് പ്രസിഡന്റിനെ കണ്ടെത്തുന്നത്. വിജയി ആരാകുമെന്നും ഇന്ന് തന്നെ അറിയാം. കേരളത്തിൽ ഉൾപ്പടെ 2,82,000 പേർക്കാണ് മാലിദ്വീപ് വോട്ടെടുപ്പിൽ വോട്ടവകാശമുള്ളത്.
