സ്റ്റേറ്റ്സ് മാൻ അവാർഡ്, ലാഡ് ലി മീഡിയ അവാർഡ് അടക്കം നിരവധി ദേശീയ- അന്താരാഷ്ട്രാ പുരസ്ക്കാരങ്ങൾ നേടി. 

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു. 63 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള മനോരമയിൽ അസിസ്റ്റൻറ് എഡിറ്ററായിരുന്നു. തങ്കമണിയിലെ പൊലീസ് അതിക്രമം പുറത്ത് കൊണ്ടുവന്നത് അടക്കം നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ കേരളത്തിൽ വലിയ ചർച്ചയായി. സ്റ്റേറ്റ്സ് മാൻ അവാർഡ്, ലാഡ് ലി മീഡിയ അവാർഡ് അടക്കം നിരവധി ദേശീയ- അന്താരാഷ്ട്രാ പുരസ്ക്കാരങ്ങൾ നേടി. നിലവിൽ തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്.

YouTube video player