കളക്ടറേറ്റിലെത്തുന്ന പൊതുജനങ്ങൾക്ക് ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തുന്നതിന് സൂം വീഡിയോ കോൺഫറൻസിംഗ് സംവിധാനം ഏർപ്പെടുത്തി

തിരുവനന്തപുരം: കളക്ടറേറ്റിലെത്തുന്ന പൊതുജനങ്ങൾക്ക് ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തുന്നതിന് സൂം വീഡിയോ കോൺഫറൻസിംഗ് സംവിധാനം ഏർപ്പെടുത്തി. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് പുതിയ തീരുമാനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനായി കളക്ടറേറ്റിലെ പ്രവേശനകവാടത്തിൽ പൊതുജന പരാതിപരിഹാര സെല്ലിൽ ക്രമീകരണങ്ങൾ പൂർത്തിയായി. ഉച്ചയ്ക്കു 12 മുതൽ ഒരു മണിവരെയാണ് കളക്ടർ പൊതുജനങ്ങളെ കാണുക. നേരത്തെ പരാതിയുമായെത്തുന്നവർക്ക് പൊതുജന പരിഹാര സെല്ലിൽ അപേക്ഷ നൽകിയ ശേഷം നിർദ്ദിഷ്ട സമയത്ത് കളക്ടറുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാം.