ഇവിടെ തോട്ടിൻ കരയിൽ തുണിയലക്കുകയായിരുന്ന വീട്ടമ്മയാണ് രാജവെമ്പാലയെ ആദ്യം കണ്ടത്. ഇവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി

കൊല്ലം: അരിപ്പയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഇന്ന് ഉച്ചയോടെയാണ് രാജവെമ്പാലയെ പിടികൂടിയത്. വനമേഖലയോട് ചേർന്ന ജനവാസ കേന്ദ്രമാണ് അരിപ്പ. ഇവിടെ തോട്ടിൻ കരയിൽ തുണിയലക്കുകയായിരുന്ന വീട്ടമ്മയാണ് രാജവെമ്പാലയെ ആദ്യം കണ്ടത്. ഇവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. വനം വകുപ്പ് സംഘവും പാമ്പുപിടിക്കൽ വിദഗ്ധന്‍ റോയ് തോമസും എത്തി. ഏറെ നേരം പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്. ചാക്കിൽ കയറ്റും മുന്നേ പാമ്പ് പത്തിവിടർത്തി നാട്ടുകാർക്ക് നേരെയും ചീറ്റി. പാമ്പിനെ പിന്നീട് ഉൾക്കാട്ടിൽ തുറന്നുവിട്ടു.

അതേ സമയം തൃശ്ശൂർ നഗരം മധ്യത്തിൽ നിന്നും ഇന്ന് മൂർഖൻ പാമ്പിനെ പിടികൂടി. നായ്ക്കനാൽ സിഗ്നലിന് സമീപത്തെ കാനയ്ക്ക് സമീപത്തു നിന്നുമാണ് മൂർഖനെ പിടികൂടിയത്. 

ബസിൽ ഇടിച്ച ബൈക്ക് ബസിനടിയിൽ വീണു തീപിടിച്ചു; ഒരാൾ മരിച്ചു, സംഭവം തമിഴ് നാട്ടിലെ തേനിയിൽ

YouTube video player

YouTube video player