മദ്യം കിട്ടാത്ത ദിവസമായതിനാൽ കൂടിയ വിലക്കാണ് ഇന്ന് അനധികൃത വിൽപ്പന. അനധികൃത മദ്യവിൽപ്പനയുടെ ദൃശ്യങ്ങൾ പുറത്ത് വന്നു.   

പത്തനംതിട്ട : പത്തനംതിട്ട അമല ബാറിൽ ഡ്രൈ ഡേയിൽ യഥേഷ്ടം മദ്യവിൽപ്പന. മുൻ വാതിൽ അടച്ചിട്ട് പിൻവാതിൽ വഴിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. ബാറിന്റെ പ്രധാന കവാടവും അടച്ചിട്ട നിലയിലാണ്. മദ്യം കിട്ടാത്ത ദിവസമായതിനാൽ കൂടിയ വിലയ്ക്കാണ് ഡ്രൈഡേയിലെ അനധികൃത വിൽപ്പന. മദ്യവിൽപ്പനയുടെ ദൃശ്യങ്ങൾ പുറത്ത് വന്നു. 

കണിമംഗലത്തെ പരിശോധനയിൽ പിടിയിലായ രണ്ട് യുവാക്കളിൽ നിന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തത് രണ്ട് കിലോയിലധികം ഹാഷിഷ് ഓയിൽ