പ്രതിയിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; കയ്യോടെ കൈക്കൂലിയുമായി എസ്ഐയെ പൊക്കി വിജിലൻസ്
പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് എസ്ഐയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സാബുവിനെ നാളെ കോടതിയിൽ ഹാജരാക്കും.
കൽപ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ സുൽത്താൻ ബത്തേരി എസ്ഐയെ വിജിലൻസ് അറസ്റ്റ് ചെയ്തു. എസ്ഐ സാബു സിഎം നെയാണ് വയനാട് വിജിലൻസ് പിടികൂടിയത്. 40,000 രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഒരു കേസിലെ പ്രതിയിൽ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് കേസ്. ഇയാൾ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് എസ്ഐയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സാബുവിനെ നാളെ കോടതിയിൽ ഹാജരാക്കും.
https://www.youtube.com/watch?v=Ko18SgceYX8