ഓഫീസനെക്കുറിച്ച് നിരവധി പരാതികൾ കിട്ടിയതിനെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. ഇന്ന് നടന്ന രണ്ട് രജിസ്ട്രേഷനിലും ക്രമക്കേട് കണ്ടെത്തിയിരുന്നു

തിരുവനന്തപുരം: കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. ഓഫീസിൽ അനധികൃതമായി സൂക്ഷിച്ച 5875 രൂപ പിടികൂടി. ഓഫീസിനെതിരെ നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിരോധന നടത്തിയത്. വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് സിഐ സനിൽകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇന്ന് നടന്ന രണ്ട് രജിസ്ട്രേഷനിലും ക്രമക്കേട് കണ്ടെത്തി. പണം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സബ് രജിസ്ട്രാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുമെന്ന് ഡിവൈഎസ്പി അശോക് കുമാർ പറഞ്ഞു.