Asianet News MalayalamAsianet News Malayalam

ഷാപ്പുകാരുടെ 'മാജിക്'! കള്ള് ഷാപ്പുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന, കണ്ടെത്തിയത് തട്ടിപ്പ്

കുട്ടനാട്ടിലെ ആറ്റുമുഖം ഷാപ്പ് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.

Vigilance raid in toddy shops in alappuzha
Author
First Published Apr 2, 2024, 9:24 PM IST

ആലപ്പുഴ: കള്ള് ഷാപ്പുകളിൽ അളവിൽ കൂടുതൽ കള്ള് ശേഖരിച്ചതായി കണ്ടെത്തി. വിവിധ ഷാപ്പുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് അളവിൽ കൂടുതൽ കള്ള് ശേഖരിച്ചതായി കണ്ടെത്തിയത്. ചെത്തുകാരിൽ നിന്ന് സംഭരിക്കുന്നതിനേക്കാൾ കൂടുതൽ കള്ള് ചിലയിടങ്ങളിൽ വിൽപന നടത്തിയതായി കണ്ടെത്തി. അളവിൽ കൂടുതൽ കള്ള് കണ്ടെത്തിയതിനാൽ എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തുടർനടപടികൾ സ്വീകരിക്കാൻ ചുമതലപ്പെടുത്തി.

Read More.... ഇതെന്ത് സ്പൈഡർമാനോ? അല്ല,വാഷ്റൂമിലേക്കാണ്; വീഡിയോ വൈറലായപ്പോൾ തെക്കും വടക്കുമെന്ന് ചേരി തിരിഞ്ഞ് കാഴ്ചക്കാർ

ചേർത്തല വയലാറിലുള്ള പാഞ്ചാലി ഷാപ്പ്, കുട്ടനാട്  പുൽപ്പള്ളിയിലുള്ള ആറ്റുമുഖം ഷാപ്പ്, മാവേലിക്കരിലുള്ള മൺകുടം ഷാപ്പ്, കായംകുളം നടക്കാവിലുള്ള മേനാംപള്ളി ഷാപ്പ്, ചെങ്ങന്നൂരിലുള്ള കിളിയന്തറ ഷാപ്പ് എന്നിവിടങ്ങളിലാണ് വിജിലൻസ് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കുട്ടനാട്ടിലെ ആറ്റുമുഖം ഷാപ്പ് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios