കൈക്കൂലി പണം സൂക്ഷിക്കാന്‍ പല തന്ത്രങ്ങളാണ് ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് വിജിലന്‍സ്.
പാലക്കാട്: വാളയാര്‍ ആര്‍ടിഒ ചെക്കുപോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി പണം ഒളിപ്പിക്കുന്ന രീതികള്‍ കണ്ടെത്തി വിജിലന്‍സ്. കാന്ത കഷ്ണങ്ങളില്‍ ചുറ്റി റബ്ബര്‍ ബാന്‍ഡ് കെട്ടിയുറപ്പിച്ചു ഇരുമ്പു വാതിലുകളുടെ മറവില്‍ ഒട്ടിച്ച നിലയിലും നോട്ടീസില്‍ അലക്ഷ്യമായി പൊതിഞ്ഞ് എറിഞ്ഞ നിലയിലുമാണ് വിജിലന്‍സ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
കണ്ടെയ്‌നറിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ചെക്കുപോസ്റ്റില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയാല്‍ നിമിഷനേരം കൊണ്ട് പണം എവിടെ വേണമെങ്കിലും എറിഞ്ഞു പിടിപ്പിക്കാനാണ് കാന്തവിദ്യ സ്വീകരിക്കുന്നത്. പിരിച്ചെടുക്കുന്ന കൈക്കൂലി പണം സൂക്ഷിക്കാന്‍ പല സമയത്തും പല തന്ത്രങ്ങളാണ് ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് വിജിലന്‍സ് അറിയിച്ചു. ഇന്നലെ നടന്ന പരിശോധനയില്‍ കൈക്കൂലി വാങ്ങിയ 13,000 രൂപയാണ് പിടികൂടിയത്. ഇതില്‍ 5500 രൂപയാണ് കാന്തവിദ്യയില്‍ ഒളിപ്പിച്ചിരുന്നത്. നേരത്തെ ഗോവിന്ദപുരം ചെക്കുപോസ്റ്റില്‍ വാഴയുടെ തണ്ടിനുള്ളില്‍ നിന്ന് കൈക്കൂലി പണം പിടിച്ചെടുത്തിരുന്നു.
വാളയാര്‍ കൈക്കൂലിയെക്കുറിച്ച് വിജിലന്‍സ്: കാന്ത കഷ്ണങ്ങളില്‍ ചുറ്റി റബ്ബര്‍ ബാന്‍ഡ് കെട്ടിയുറപ്പിച്ചു ഇരുമ്പു വാതിലുകളുടെ മറവില്‍ ഒട്ടിച്ച നിലയില്‍ നോട്ടുകെട്ടുകള്‍. വാളയാര്‍ ആര്‍ടിഒ ഇന്‍ ചെക്ക് പോസ്റ്റില്‍ ഇന്നലെ പുലര്‍ച്ചെ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഇങ്ങനെ ഒളിപ്പിച്ച കൈക്കൂലി പണം പിടികൂടിയത്. കണ്ടെയ്‌നറിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയാല്‍ നിമിഷനേരം കൊണ്ട് പണം എവിടെ വേണമെങ്കിലും എറിഞ്ഞു പിടിപ്പിക്കാനാണ് ഈ വിദ്യ. ട്രാഫിക് ബോധവല്‍ക്കരണ നോട്ടീസില്‍ അലക്ഷ്യമായി പൊതിഞ്ഞ് എറിഞ്ഞ നിലയിലും പണം കണ്ടെത്തി. പിരിച്ചെടുക്കുന്ന കൈക്കൂലി പണം സൂക്ഷിക്കാന്‍ പല സമയത്തും പല തന്ത്രങ്ങളാണ് ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പയറ്റുന്നത്. നിങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ നേരിട്ടോ അറിയിക്കാവുന്നതാണ്. ടോള്‍ഫ്രീ നമ്പരില്‍ എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പരാതികള്‍ അറിയിക്കാവുന്നതാണ്.
എം ശിവശങ്കർ ജയിലിൽ നിന്നും ഇറങ്ങി, ചികിത്സക്കായി ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ

