ചിലര്‍ കാക്കയുടെ ദേശ സ്നേഹത്തെ വാനോളം പുഴ്ത്തി. മറ്റു ചിലരാകട്ടെ പതാക പാറിക്കാൻ സഹായിച്ച കാക്കക്ക് നന്ദി പറഞ്ഞു

മലപ്പുറം: മമ്പാട് മാരമംഗലം അംഗണവാടിയില്‍ സ്വാതന്ത്യ ദിനത്തില്‍ പതാക ഉയര്‍ത്തിയതില്‍ കാക്കയുടെ പങ്കും അതിന്റെ സത്യാവസ്ഥയും ഒക്കെയാണ് രണ്ടു ദിവസമായി നാട്ടിലെ പ്രധാന ചര്‍ച്ച വിഷയങ്ങളിലൊന്ന്. ഈ ദൃശ്യം കിട്ടിയവര്‍ കിട്ടിയവര്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു.

ചിലര്‍ കാക്കയുടെ ദേശസ്നേഹത്തെ വാനോളം പുഴ്ത്തി. മറ്റു ചിലരാകട്ടെ പതാക പാറിപ്പറക്കാൻ സഹായിച്ച കാക്കയ്ക്ക് നന്ദി പറഞ്ഞു.ഇതോടെ പാതാക ഉയര്‍ത്തിയിട്ടും പാറിക്കാൻ കഴിയാത്തതില്‍ അംഗണവാടിക്ക് വിലിയ വിഷമമായി.എന്തുകൊണ്ടാണ് പതാക പാറാതിരുന്നതെന്നായി അന്വേഷണം. കയര്‍ കെട്ടിയതിലോ മറ്റോ വീഴ്ച്ചയുണ്ടായോയെന്ന ചോദ്യവും മുറുകി. ഇതിനിടയിലാണ് പതാക ഉയര്‍ത്തുന്നതിന്‍റെ മറ്റൊരു ഭാഗത്തുനിന്നും എടുത്ത വീഡിയോ പുറത്തു വന്നത്.

ഇതു കണ്ടതോടെയാണ് അംഗണവാടിക്ക് ആശ്വാസമായത്. കാക്കയുടെ സഹായമില്ലാതെയാണ് പതാക പാറിപ്പിച്ചതെന്ന് ദൃശ്യത്തില്‍ നിന്ന് വ്യക്തം. ചീത്തപ്പേര് ഒഴിവായികിട്ടിയെങ്കിലും ആദ്യം പ്രചരിച്ച വീഡിയോയുടെ അത്ര റീച്ച് ഈ വീഡിയോക്കും കിട്ടുമോയെന്ന ആശങ്ക അംഗണവാടി ടീച്ചര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇനിയും ബാക്കിയുണ്ട്.

പതാക പാറിയത് കാക്കയുടെ സഹായം കൊണ്ടല്ല; വൈറൽ വീഡിയോയ്ക്ക് പിന്നിലെ വാസ്തവം ഇങ്ങനെ

മാനിനെ തോട്ടത്തിൽ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു, കേസ്, അതിനെ അവർ എന്ത് ചെയ്തെന്ന് അറിയില്ലെന്ന് വനംവകുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം