മാനിനെ തോട്ടത്തിൽ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു, കേസ്, അതിനെ അവർ എന്ത് ചെയ്തെന്ന് അറിയില്ലെന്ന് വനംവകുപ്പ്
മാനിനെ തോട്ടത്തിൽ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു, കേസ്, അതിനെ അവർ എന്ത് ചെയ്തെന്ന് അറിയില്ലെന്ന് വനംവകുപ്പ്
തൃശൂര്‍: പാലപ്പിള്ളിയിൽ വന്യമൃഗത്തിന് നേരെ ക്രൂരത. തോട്ടത്തിൽ എത്തിയ മാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു. സംഭവത്തിൽ വനം വകുപ്പ് നാല് പേർക്കെതിരെ കേസെടുത്തു. തോട്ടം തൊഴിലാളികളായ വിനോദ്, ഷിബു, സന്തോഷ് കുമാർ, ഹരി എന്നിവർക്കെതിരെയാണ് കേസ്. അതേസമയം, പ്രതികൾ മാനിനെ എന്തുചെയ്‌തെന്ന് വ്യക്തതയില്ലെന്ന് വനം വകുപ്പ് പറയുന്നത്. കേസിൽ പ്രതികൾ കർണാടകയിലേക്ക് കടന്നെന്നും സൂചനയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം