വണ്ടി മുന്നോട്ടെടുക്കാനായി ശ്രമിക്കുമ്പോൾ കുട്ടിയാന ടയറിന് മുന്നിലേക്ക് കയറി നിൽക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ 

കൽപ്പറ്റ : ഓടുന്ന കെഎസ്ആർടിസി ബസിന് മുന്നിൽ കുട്ടിയാനയെത്തി. തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലാണ് കുട്ടിയാന ഓടുന്ന ബസിന് മുന്നിൽ ചാടിയത്. കെഎസ് ആര്‍ടിസി ബസിലുണ്ടായിരുന്ന യാത്രക്കാരാണ് ആനവണ്ടിയോട് ചേര്‍ന്ന് നിൽക്കുന്ന കുട്ടിയാനയുടെ വീഡിയോ ചിത്രീകരിച്ചത്. തിരുനെല്ലി തെറ്റ് റോഡിൽ നിന്നുളള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വണ്ടി മുന്നോട്ടെടുക്കാനായി ശ്രമിക്കുമ്പോൾ കുട്ടിയാന ടയറിന് മുന്നിലേക്ക് കയറി നിൽക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒടുവിൽ ബസ് മുന്നോട്ടെടുത്ത് പോകുമ്പോൾ ആനക്കുട്ടി വണ്ടിക്ക് പിറകേ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. 

ഗുരുവായൂർ എക്സ്പ്രസിൽ റെയിൽവേ പൊലീസിന്റെ പരിശോധന, ബാഗുമായി പരുങ്ങുന്നത് കണ്ട് സംശയം; പിടിച്ചത് 36 ലക്ഷം

YouTube video player