ചെങ്ങന്നൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാന്‍ വോളണ്ടിയര്‍മാരെ കിട്ടാനില്ല. ഇവിടങ്ങളില്‍ കൂടുതലും വിദ്യാര്‍ഥികളെയായിരുന്നു പ്രാദേശിക ഭരണ കൂടങ്ങള്‍ നിയോഗിച്ചത്. വെള്ളപ്പൊക്ക കെടുതി രൂക്ഷമായതോടെ ഇവരുടെ രക്ഷകര്‍ത്താക്കള്‍ എത്തി കൂട്ടികൊണ്ടുപോവുകയായിരുന്നു. ഇതോടെ ഭൂരിഭാഗം പേരും വീടുകളിലേക്ക് മടങ്ങി. 

ആലപ്പുഴ: ചെങ്ങന്നൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാന്‍ വോളണ്ടിയര്‍മാരെ കിട്ടാനില്ല. ഇവിടങ്ങളില്‍ കൂടുതലും വിദ്യാര്‍ഥികളെയായിരുന്നു പ്രാദേശിക ഭരണ കൂടങ്ങള്‍ നിയോഗിച്ചത്. വെള്ളപ്പൊക്ക കെടുതി രൂക്ഷമായതോടെ ഇവരുടെ രക്ഷകര്‍ത്താക്കള്‍ എത്തി കൂട്ടികൊണ്ടുപോവുകയായിരുന്നു. ഇതോടെ ഭൂരിഭാഗം പേരും വീടുകളിലേക്ക് മടങ്ങി. 

വോളണ്ടിയര്‍മാര്‍ ഇല്ലാതെ വന്നതോടെ ദുരിതാശ്വാസ സഹായം എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വിവരം ജില്ല ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. ഈ നിമിഷത്തില്‍ ക്യാമ്പുകള്‍ക്ക് ഏകോപനം നടത്തേണ്ട ചുമതല കൂടിയുള്ള ഇവര്‍ ഇല്ലാതായാല്‍ ജനങ്ങളുടെ അവസ്ഥ കൂടുതല്‍ പരുങ്ങലിലാകുമെന്ന ആശങ്ക നിലനില്‍ക്കുന്നു.