എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിനായി മകള്‍ ദൂന മറിയ ഭാര്‍ഗവിയും മകന്‍ ചില്ലോഗ് അച്ചുത് തോമസും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി. 

തൃശൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിനായി മകള്‍ ദൂന മറിയ ഭാര്‍ഗവിയും മകന്‍ ചില്ലോഗ് അച്ചുത് തോമസും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി. രാജാജിയുടെ വിജയത്തിനായി നഗരത്തില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി സ്‌ക്വാഡിനൊപ്പമാണ് ഇരുവരും വോട്ടര്‍മാരെ കണ്ടത്. 

ദൂന അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി രണ്ട് ദിവസം മുന്‍പാണ് എഐഎസ്എഫ് നേതാവുകൂടിയായ ദൂന അലിഗഡില്‍ നിന്ന് എത്തിയത്. അലിഗഡ് സര്‍വ്വകലാശാലയിലേക്ക് പോവുന്നതിനു മുന്‍പ് തൃശൂര്‍ ജില്ലാ ജോ.സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ദില്ലി കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങളിലും സജീവമാണ്. 

മകന്‍ ചില്ലോഗ് തോമസ് അച്ചുത് ജനയുഗം പത്രത്തിന്റെ സബ് എഡിറ്ററാണ്. എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ചില്ലോഗ് തുടക്കംമുതല്‍ രാജാജിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്നു.